ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ 2 തവണ, 2 ഭാഷകള്‍ പഠിക്കണം; ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി

ന്യൂഡല്‍ഹി
ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ (NEP) അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സ്കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ ആണ് ബുധനാഴ്ച പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കിയത്.

ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താൻ പുതിയ ചട്ടക്കൂട് നിര്‍ദേശിക്കുന്നു. പരീക്ഷകളിലെ മികച്ച സ്കോര്‍ ആണ് പരിഗണിക്കപ്പെടുക. വിദ്യാര്‍ഥികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ഇതിലൂടെ അവസരമൊരുങ്ങുമെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

ഹയര്‍സെക്കൻഡറി ക്ലാസുകളില്‍ നിര്‍ബന്ധമായും രണ്ട് ഭാഷകള്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരിക്കണമെന്നും അതില്‍ ഒന്ന് ഇന്ത്യൻ ഭാഷയായിരിക്കണമെന്നും നിര്‍ദേശമുണ്ട്. മാസങ്ങളോളം നീളുന്ന കഠിനപരിശീലനത്തിനും കാണാപ്പാഠം പഠിക്കലിനുമപ്പുറം വിദ്യാര്‍ഥികള്‍ക്ക് വിഷയത്തിലുള്ള ധാരണ, നേട്ടങ്ങള്‍ എന്നിവ കൂടി വിലയിരുത്തുന്നതാകും പൊതുപരീക്ഷയെന്നും ചട്ടക്കൂടില്‍ പറയുന്നു. 2024-ലെ അക്കാദമിക വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.


Post a Comment

വളരെ പുതിയ വളരെ പഴയ