എസ് എൻ അലൂമിനി; ഉന്നത വിജയികളെ അനുമോദിച്ചു

തോട്ടട 
എസ്എൻ കോളേജ് കണ്ണൂർ ഇൻസ്റ്റിറ്റ്യൂഷനൽ അലൂമിനി അസോസിയേഷൻ്റെ നേതൃത്വത്തിൽ കണ്ണൂർ യൂനിവേഴ്സിറ്റി പരീക്ഷയിലും കണ്ണൂർ എസ്എൻ കോളജിലും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ പ്രോഫ. എസ്പി കുമാർ അധ്യക്ഷത വഹിച്ചു. 
 ഡോ. എൻ സാജൻ, എംകെ സുരേഷ് ബാബു, ഡോ. കെ പ്രശാന്ത്, ഡോ. എംപി ഷനോജ്, മഷേഷ് ചന്ദ്ര ബാലിക, സി ലജിത്, ഡോ. എൻ അയന, പ്രത്യൂഷ് പുരുഷോത്തമൻ, ഡോ. എൻവി ജീഷ്ണ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ