ബെംഗളൂരുവിലേക്കു ഞായറാഴ്ചകളില്‍ സ്പെഷല്‍ ട്രെയിന്‍

കൊച്ചുവേളി /ബെംഗളൂരു
യാത്രക്കാരുടെ തിരക്കു പരിഗണിച്ചു ദക്ഷിണ റെയില്‍വേ ബെംഗളൂരുവിലേക്കു ഞായറാഴ്ചകളില്‍ സ്പെഷല്‍ ട്രെയിൻ ഓടിക്കും.

കൊച്ചുവേളി-ബെംഗളൂരു എസ്‌എംവിടി സ്പെഷല്‍ (06211) ഞായറാഴ്ചകളില്‍ വൈകിട്ട് 5ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു തിങ്കള്‍ രാവിലെ 10ന് ബെംഗളൂരുവിലെത്തും. സ്റ്റോപ്പുകള്‍: കൊല്ലം, കായംകുളം (വൈകിട്ട് 6.33), മാവേലിക്കര, ചെങ്ങന്നൂര്‍ (6.55), തിരുവല്ല (7.06), ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ധര്‍മ്മപുരി, ഹൊസൂര്‍.

മടക്കട്രെയിൻ (06212) തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്ക് 1ന് ബെംഗളൂരുവില്‍ നിന്നു പുറപ്പെട്ടു ചൊവ്വ രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും. സെക്കൻഡ് എസി-2, തേ‍ഡ് എസി-6, സ്ലീപ്പര്‍-6, ജനറല്‍ സെക്കൻഡ്-3 എന്നിങ്ങനെയാണു കോച്ചുകള്‍. ബുക്കിങ് ആരംഭിച്ചു. ബെംഗളൂരുവിലേക്കുള്ള ആദ്യ സര്‍വീസ് ഇന്നു പുറപ്പെടും.

കൊച്ചുവേളി-മംഗളൂരു അണ്‍റിസര്‍വ്ഡ് സ്പെഷല്‍ (06649) തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തും. രാത്രി 9.25ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു ചൊവ്വ രാവിലെ 9.15ന് മംഗളൂരു ജംക്‌ഷനിലെത്തും. ആലപ്പുഴ വഴിയാണു സര്‍വീസ്. സ്റ്റോപ്പുകള്‍: കൊല്ലം, കായംകുളം (രാത്രി 11.04), ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. മടക്കട്രെയിൻ (06650) ചൊവ്വാഴ്ച രാത്രി 9.10ന് മംഗളൂരു ജംക്‌ഷനില്‍ നിന്നു പുറപ്പെട്ടു ബുധൻ രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും.

Post a Comment

വളരെ പുതിയ വളരെ പഴയ