വിദ്യാർഥികൾക്കായിഹെൽപ് ഡസ്ക്ക് ആരംഭിച്ച് സിപിഐ എം എടക്കാട് നോർത്ത് ലോക്കൽ കമ്മിറ്റി


എടക്കാട്

വിദ്യാർഥികൾക്കായി ഹെൽപ് ഡസ്ക്ക് ആരംഭിച്ച് സിപിഐ എം. എടക്കാട് നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടട ഐടിഐക്ക് സമീപം കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിൽ ദിവസവും വൈകിട്ട് നാല് മുതൽ എട്ട് മണി വരെ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. കരിയർ ഗൈഡൻസ് ക്ലാസുകളുമുണ്ടാകും. പത്താം തരം, പ്ലസ് ടു മുതൽ വിവിധ പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ തുടർപഠനത്തിനും അഭിരുചിക്കനുസരിച്ചുള്ള വിഷയം തെരെഞ്ഞെടുക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തെരെഞ്ഞെടുപ്പുൾപ്പെടെയുള്ള കാര്യങ്ങളിൽ വിദ്യാർഥികളെ സഹായിക്കുകയാണ് ലക്ഷ്യം. ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം സിപിഐ എം എടക്കാട് ഏരിയ കമ്മിറ്റി അംഗം എൻ ബാലകൃഷ്ണൻ നിർവ്വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം സി എച്ച് പ്രദീപൻ അധ്യക്ഷനായി, ലോക്കൽ സെക്രട്ടറി കെ വി ബാബു, ഒ പി രജിൽ, കെഎൻടിഇഒ സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രത്യുഷ് പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. നേരിട്ടും ഫോൺ വഴിയും വിദ്യാർഥികൾക്ക് ഹെൽപ് ഡെസ്കിന്റെ സേവനം ലഭ്യമാണ്. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യവും ഹെൽപ് ഡെസ്കിൽ ഒരുക്കിയിട്ടുണ്ട്. ഫോൺ 9447486250, 9497477700, 9895315714.

Post a Comment

വളരെ പുതിയ വളരെ പഴയ