നരവംശ ശാസ്ത്ര ദിനം;ചരിത്ര ശേഷിപ്പുകളുടെ പ്രദർശനവുമായി നരവംശ ശാസ്ത്ര വകുപ്പ്



തലശ്ശേരി: അന്താരാഷ്ട്ര നരവംശശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് എക്സിബിഷൻ സംഘടിപ്പിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി ഡോ.ജാനകി അമ്മാൾ ക്യാമ്പസിലെ നരവംശശാസ്ത്ര വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. 

അൺഎർത്ത്ഡ് എന്ന പേരിൽ
സെമിനാർ ഹാളിൽ നടന്ന എക്സിബിഷൻ ക്യാമ്പസ് ഡയറക്ടർ ഡോ.എം സിനി ഉദ്ഘാടനം ചെയ്തു. ഡോ.ബി ബിന്ദു, ഷബീർ തച്ചോളി, അഞ്ജലി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

നന്നങ്ങാടി, കാരക്കുണ്ട്, കരവല, ചിപ്പിലിഖ, അമ്പും വില്ലും, മൊട്ടമ്പ്, കല്ല് ആയുധങ്ങൾ തുടങ്ങി പ്രാചീന ശിലായുഗം മുതൽ വിവിധ കാലഘട്ടങ്ങളിലായി മനുഷ്യർ ഉപയോഗിച്ച വസ്തുക്കളുടെ പ്രദർശനം, കേരളത്തിലെ ഗോത്ര വിഭാഗങ്ങളുടെ ചരിത്ര വിവരണങ്ങൾ, തെയ്യം കലാരൂപങ്ങളുടെ ചിത്ര പ്രദർശനം എന്നിവയുമുണ്ടായി. 

ദിനാഘോഷത്തിന്റെ ഭാഗമായി നരവംശ ശാസ്ത്ര വിഭാഗം ചരിത്ര മ്യൂസിയം, ലാബോറട്ടറി എന്നിവിടങ്ങളിലും പ്രദർശനം ഒരുക്കിയിരുന്നു. വിവിധ വകുപ്പുകളിലെ വിദ്യാർഥികളും അധ്യാപകരും ഗവേഷക വിദ്യാർഥികളുമുൾപ്പെടെ നിരവധി പേരാണ് പ്രദർശനം കാണാനെത്തിയത്. വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും ഒരുക്കിയിരുന്നു.



Post a Comment

വളരെ പുതിയ വളരെ പഴയ