കോഴിക്കോട്: ഇന്‍ഫ്ലുവന്‍സ വകഭേദമായ H3N2 പടരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ഐസിഎംആര്‍. രോഗലക്ഷണം ഉള്ളവര്‍ മാസ്ക് ധരിക്കണം, പൊതു സ്ഥലങ്ങളില്‍ തുപ്പരുത്, സാമൂഹിക അകലം പാലിക്കണം, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുസ്ഥലങ്ങളിലേക്ക് പോകരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആണ് ഐസിഎംആര്‍ നല്‍കിയത്.
അതേ സമയം പനിയും ചുമയും ബാധിച്ച് ചികിത്സയ്ക് എത്തുന്നവര്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഇന്‍ഫ്ലുവന്‍സ രോഗത്തിന് ആന്റിബയോട്ടിക് ആവശ്യമില്ലാത്തതിനാല്‍ രോഗം സ്ഥിരീകരിച്ച ശേഷം മാത്രമേ ആന്റിബയോട്ടിക് നല്‍കാവൂ എന്നാണ് നിര്‍ദേശം. അതേസമയം H3N2 ഇന്‍ഫ്ലുവന്‍സ ദില്ലിയില്‍ ഉള്‍പ്പെടെ വ്യാപകമാകുമ്ബോല്‍ കേരളത്തിലും കുറവില്ലതെ സമാന ലക്ഷണങ്ങളോട് കൂടിയ പനിയും ചുമയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ മാത്രം 8245 പേരാണ് ചികിത്സ തേടിയത്. 117 പേരെ അഡ്മിറ്റ് ആക്കി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് ഭൂരിഭാഗം കേസുകളും.
മൂന്ന് ജില്ലകളിലും ആയിരത്തിന് മുകളില്‍ ആണ് ഇന്നലെ ചികിത്സ തേടിയ പനി രോഗികളുടെ എണ്ണം. ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്ന ചുമ, ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍, പനി എന്നിവയാണ് മിക്കവരെയും ബുദ്ധിമുട്ടിക്കുന്നത്. എറണാകുളത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുകയാണ്. ഇന്നലെ മാത്രം 7 പേര്‍ക്ക് ജില്ലയില്‍ ഡെങ്കിയും, 6 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ