തിരുവനന്തപുരം> എസ്‌എസ്‌എല്‍സി പരീക്ഷ ഫലം ജൂണ്‍ 15നകം പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റുകൾ വഴി പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഫലമറിയാം.
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടന്നത്. 4,27,407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 4,32,436 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടൂ പരീക്ഷയും 31,332 വിദ്യാര്‍ത്ഥികള്‍ വിഎച്ച്‌എസ്‌ഇ പരീക്ഷയും എഴുതിയിരുന്നു.
2021ല്‍ സംസ്ഥാന ബോര്‍ഡുകളില്‍ നിന്ന് 4,22,226 കുട്ടികളും പ്രൈവറ്റില്‍ നിന്ന് 990 കുട്ടികളും എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി. മൊത്തം വിജയശതമാനം 99.47 ശതമാനമാണ്, ആകെ 1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മുന്‍വര്‍ഷങ്ങളിലെന്നത് പോലെ തന്നെ രാവിലെ ഒന്‍പത് മണിയോടെ പരീക്ഷ ഫലം ഔദ്യോഗിക വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാനാണ് സാധ്യത.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ