കണ്ണൂർ >.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററുമായി സഹകരിച്ച് ലക്ഷ്യ എന്ന പേരിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. 11 ന് 9.30 മുതൽ മയ്യിൽ ഐടിഎം കോളേജിൽ നടക്കുന്ന ജോബ് ഫെയർ മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
ഐടി, ആരോഗ്യം, ബാങ്കിങ്, എൻജിനിയറിങ്, ഓട്ടോ മൊബൈൽ തുടങ്ങിയ മേഖലകളിലെ തൊഴിലവസരങ്ങൾക്ക് അപേക്ഷിക്കാം.
തൊഴിലന്വേഷകർക്ക് http://bit.ly/3wHbMGi എന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേന രജിസ്റ്റർ ചെയ്ത് ജോബ് ഫെയറിൽ പങ്കെടുക്കാം.
ഫോൺ: 0497 2700831, 8606991888.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ