വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി അവസരം: ഉടന്‍ അപേക്ഷിക്കാം





കണ്ണൂര്‍>


ആയുര്‍വേദ തെറാപ്പിസ്റ്റ്:  ഇന്റര്‍വ്യൂ


കണ്ണൂര്‍ ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (540/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ഫെബ്രുവരി 15ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന  പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഇന്റര്‍വ്യൂ മെമ്മോ ഒടിആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയും സഹിതം നേരിട്ട് ഹാജരാകണം. 



ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം


കുറുമാത്തൂര്‍ ഗവ.ഐടിഐയില്‍ മെക്കാനിക് അഗ്രികള്‍ച്ചറല്‍ മെഷിനറി ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രസ്തുത ട്രേഡില്‍ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും എല്‍ എം വി െ്രെഡവിംഗ് ലൈസന്‍സും/അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്ത പ്രവൃത്തി പരിചയവും എല്‍ എം വി െ്രെഡവിംഗ് ലൈസന്‍സും/എന്‍ ടി സി/എന്‍ എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും, എല്‍ എം വി െ്രെഡവിംഗ് ലൈസന്‍സും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30 ന് രാവിലെ 11 മണിക്ക് കൂനത്ത് പ്രവര്‍ത്തിക്കുന്ന ഐ ടി ഐ ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04602 225450, 9497639626.



സ്ത്രീ ശാക്തീകരണ പരിപാടിയില്‍ ഒഴിവുകള്‍


വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ചോല  നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ പരിപാടിയില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നു. ഐജിപി കോ ഓര്‍ഡിനേറ്റര്‍, യോഗ്യത സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളവും യാത്രാബാത്തയുമടക്കം 17,000 രൂപ. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍, യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, സാമൂഹ്യശാസ്ത്ര മേഖലയില്‍ പരിചയം. ശമ്പളവും യാത്രാബാത്തയുമടക്കം 11,000 രൂപ. താല്‍പര്യമുള്ളര്‍ മെയ് 29ന് മുമ്പായി ബയോഡാറ്റ cholasuraksha@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ മെയില്‍ ചെയ്യണം. ഫോണ്‍: 0497 2764571, 9847401207.


ലക്ചറര്‍ നിയമനം


തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ലക്ചറര്‍ (മെഡിക്കല്‍) തസ്തികയില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ മൂന്നിന്  രാവിലെ 10 മണിക്ക് എംസിസിയില്‍  വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0490 2399207. www.mcc.kerala.gov.in.



വാക് ഇന്‍ ഇന്റര്‍വ്യൂ


ആരോഗ്യ വകുപ്പില്‍ ജില്ലയില്‍ താല്‍കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം മെയ് 31നു വൈകിട്ട് അഞ്ചിനകം ജില്ലാ മെഡിക്കല്‍ ഓഫിസില്‍ (ആരോഗ്യം) എത്തണം. ജൂണ്‍ രണ്ടിനു രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസി (ആരോഗ്യം)ലാണ് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കുക. ഫോണ്‍: 04972700709.


ഡ്രൈവര്‍മാരെ നിയമിക്കുന്നു

കടമ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഡ്രൈവര്‍ ജോലിക്ക് അപേക്ഷിക്കാം. ഡ്രൈവിംഗില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചവും അഞ്ച് വര്‍ഷത്തെ ഹെവി ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

താല്‍പര്യമുള്ളവര്‍ ലൈസന്‍സിന്റെ പകര്‍പ് വാട്‌സാപില്‍ അയച്ച് ബന്ധപ്പെടുക. ഫോണ്‍- 9447011476.





Post a Comment

വളരെ പുതിയ വളരെ പഴയ