സപ്ലൈകോ ജില്ലാ ഓണം മേളയ്ക്ക് തുടക്കമായി

കണ്ണൂർ >
സപ്ലൈകോ ജില്ലാ ഓണം മേളയ്ക്ക് തുടക്കമായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.സപ്ലൈകോ ഉത്പന്നങ്ങളും ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറികളും സ്റ്റേഷനറി ഉത്പ്പന്നങ്ങളുമാണ് മേളയില്‍ ഉള്ളത്. ഒരു കാര്‍ഡിന് അര ലിറ്റര്‍ വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള 13 സാധനങ്ങള്‍ സബ്‌സിഡി ഇനത്തില്‍ പോലീസ് സഭാഹാളില്‍ ആരംഭിച്ച മേളയില്‍ ലഭിക്കും. സ്റ്റേഷനറി ഉല്‍പന്നങ്ങള്‍ക്ക് വിപണി വിലയെക്കാള്‍ അഞ്ച് മുതല്‍ മുപ്പത് ശതമാനം വരെ വിലക്കുറവുണ്ട്. ശബരി ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ വിലയിലും ലഭിക്കും. അരക്കിലോ മുളകിന് 38 രൂപയും,  പഞ്ചസാര കിലോയ്ക് 23.50 രൂപയും, കുറുവ അരി കിലോ 25 രൂപയും,  വെളിച്ചെണ്ണ  അരലിറ്ററിന് 46 രൂപയുമാണ് ഈടാക്കുക. രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് മേള. ആഗസ്ത് 20 ന് സമാപിക്കും. ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് പി പി ദിവ്യ ആദ്യവില്‍പ്പന നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എം സുനില്‍ കുമാര്‍, സീനിയര്‍ സൂപ്രണ്ട് കെ രാജീവ്, ഡിപ്പോ മാനേജര്‍ ഇന്‍ ചാര്‍ജ് ജി മാധവന്‍ പോറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ