കണ്ണൂര്‍ ഷോപ്പിക്ക് തുടക്കമായി


കണ്ണൂർ >
കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന വിവിധ മേഖലകളെ കരകയറ്റുന്നതിനായി ജില്ലാ ഭരണകൂടം നടത്തുന്ന കണ്ണൂര്‍ ഷോപ്പിക്ക് ടൗണ്‍ സ്‌ക്വയറില്‍തുടക്കമായി. കണ്ണൂരിന്റെ തനത് ഉല്‍പ്പന്നങ്ങളാണ് ഇവിടെ ഉള്ളത്. കൈത്തറി, കുടുംബശ്രീ, ആറളം ഫാം, ആദിവാസി മേഖലയിലെ തനത് ഉത്പന്നങ്ങള്‍ എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് കണ്ണൂര്‍ ഷോപ്പി.ചിരട്ട ഉത്പന്നങ്ങള്‍ , വസ്ത്രങ്ങള്‍,തുണി ബാഗ്, കുട, പലഹാരം, അച്ചാര്‍, മസാലക്കൂട്ട്, പട്ടിവര്‍ഗ്ഗ മേഖലയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് കുടുംബശ്രീയുടെ സ്റ്റാളിലുള്ളത്. മുുകള്‍, സാരി, ബെഡ്ഷീറ്റ്, ചവിട്ടികള്‍ തുടങ്ങിയവ കൈത്തറി സ്റ്റാളില്‍ ലഭ്യമാണ്. വ്യത്യസ്തയിനം വൃക്ഷത്തൈകള്‍, ആറളം ഫാം തേന്‍, എള്ള്, കുരുമുളക്, പതുമുഖം, അിപ്പരിപ്പ്, മഞ്ഞള്‍പ്പൊടി തുടങ്ങിയവയാണ് ആറളം ഫാം ഉല്‍പ്പന്നങ്ങളുടെ സ്റ്റാളിന്റെ പ്രത്യേകത.
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ ബസാര്‍ മുഖേന ഓണ്‍ലൈനായും ലഭ്യമാക്കും. ഷോപ്പിയുടെ ഉദ്ഘാടനം കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിച്ചു. എ ഡി എം കെ കെ ദിവാകരന്‍ അധ്യക്ഷനായി. ഷോപ്പിയുടെ ലോഗോ പ്രകാശനം മേയറും ആദ്യ വില്പനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡ് പി പി ദിവ്യയും നിര്‍വഹിച്ചു.
അസിസ്റ്റന്റ് കലക്ടര്‍ മുഹമ്മദ് ശഫീക്ക്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം സുര്‍ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ