ആഗസ്ത് 15ന് കുട്ടികള്‍ സ്വാതന്ത്ര്യ ദീപം തെളിയിക്കുംകുട്ടികള്‍ക്ക് ടേബിള്‍ ടോക്ക് മത്സരം


കണ്ണൂർ>
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ 75ാ മത് സ്വാതന്ത്ര്യദിനത്തില്‍ കുട്ടികള്‍ വീടുകളില്‍ സ്വാതന്ത്ര്യ ദീപം തെളിയിക്കും. അന്ന് കുട്ടികള്‍ക്കായി ടേബിള്‍ ടോക്ക് മത്സരവും സംഘടിപ്പിക്കും . 15ന് രാത്രി ഏഴ് മണിക്ക് കുടുബാംഗങ്ങളോടൊപ്പം ഇരുന്ന് 'തുല്യ നീതി തുല്യ അവകാശം' എന്ന ആശയത്തില്‍ ലിംഗനീതിക്കും, സ്ത്രീധന സമ്പ്രദായത്തിനെതിരെയുമാണ് കുട്ടികള്‍ മത്സരത്തില്‍ സംസാരിക്കേണ്ടത്. ഇതിന്റെ വീഡിയോ ആണ് മത്സരത്തിലേക്ക് അയക്കേണ്ടത്. വീഡിയോകള്‍ ആഗസ്ത് 17ന് വൈകിട്ട് അഞ്ചു മണിക്കകം ലഭിക്കണം. എല്‍ പി, യു പി വിഭാഗം കുട്ടികള്‍ 9037111031 എന്ന നമ്പറിലേക്കും, എച്ച് എസ്, എച്ച് എസ് എസ് വിഭാഗം കുട്ടികള്‍ 9895386896 എന്ന നമ്പറിലേക്കും അഞ്ചു മിനിറ്റില്‍ കവിയാത്ത വീഡിയോ അയക്കണം. മത്സരാര്‍ത്ഥിയുടെ പേര്, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയും വീഡിയോക്കൊപ്പം അയക്കണം. നാല് വിഭാഗങ്ങളിലെയും മികച്ച ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കും.

Post a Comment

വളരെ പുതിയ വളരെ പഴയ