പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തും: മന്ത്രി

കണ്ണൂർ >
ജില്ലയില്‍ തീര്‍ഥാടന ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. കെ വി സുമേഷിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആരാധനാലയങ്ങളുടെ ടൂറിസം സാധ്യത കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ വകുപ്പ് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി പള്ളിക്കുന്ന് ക്ഷേത്രത്തില്‍ സരസ്വതി മണ്ഡപം ഉള്‍പ്പെടെയുള്ള ഓഡിറ്റോറിയം നിര്‍മിക്കുന്നതിന് വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ സ്പേസ് ആര്‍ട്ട് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടു്. പ്രൊപ്പോസല്‍ ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ