60 കഴിഞ്ഞവര്‍ക്ക് ആഗസ്ത് 15 നു മുമ്പ് ഒരു ഡോസ് വാക്‌സിന്‍: ക്യാമ്പയിന്‍ തുടങ്ങി


കണ്ണൂർ >
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ 60 വയസിനുമേല്‍ പ്രായം ഉള്ള , ഇതുവരെ ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ പോലും എടുക്കാത്ത മുഴുവന്‍ പേര്‍ക്കും ആഗസ്ത് 15 നകം ഒരു ഡോസ് വാക്‌സിന്‍ എങ്കിലും നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. പ്രത്യേക ക്യാമ്പയിനിലൂടെയാണിത് സാധ്യമാക്കുക. ഇതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെയും ഒരു ഡോസ് പോലും വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത 60 വയസ് കഴിഞ്ഞവരുടെ പട്ടിക ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ തയ്യാറാക്കി അവര്‍ക്കായി ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തും . ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആഗസ്ത് 15 ന് മുന്‍പ് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലയില്‍ വ്യാഴം, വെള്ളി , ശനി ദിവസങ്ങളിലെ വാക്‌സിനേഷന്‍ 60 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാക്കും. 60 വയസിനു മുകളില്‍ പ്രായമുള്ള ഒരു ഡോസ് എങ്കിലും എടുക്കാന്‍ ബാക്കിയുള്ളവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , ആശ പ്രവര്‍ത്തകര്‍ , വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തണം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തണം.
ഫോണ്‍: 8281599680, 8589978405, 8589978401 ,04972700194 , 04972713437.

Post a Comment

വളരെ പുതിയ വളരെ പഴയ