കണ്ണൂർ >
ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം; സംഘാടക സമിതി യോഗം ഇന്ന്
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികഘോഷ പരിപാടികളുടെ മുന്നോടിയായി ആഗസ്ത് 12 വ്യാഴം രാവിലെ 11 മണിക്ക് സംഘാടക സമിതി യോഗം ചേരും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് യോഗം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആഗസത് 17ന് മുന്‍കാല ഭരണസമിതി അദ്ധ്യക്ഷന്‍മാരെയും അംഗങ്ങളെയും ആദരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.
മൈക്രോ ഫിനാന്‍സ് വായ്പ: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനും കുടുംബശ്രീ മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നു. കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍കൂട്ടങ്ങള്‍ക്ക് അപേക്ഷിക്കാം. കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടികജാതി,പട്ടിക വര്‍ഗ വനിതകളുടെ അയല്‍കൂട്ടങ്ങള്‍ ആവണം അപേക്ഷകര്‍ . പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. അംഗങ്ങളുടെ പ്രായപരിധി 18 മുതല്‍ 55 വയസ്സ് വരെ. അംഗങ്ങളുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. പലിശ നിരക്ക് അഞ്ച് ശതമാനം. മൂന്ന് വര്‍ഷമാണ് തിരിച്ചടവ് കാലയളവ്. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 7306892389.
അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി/ ഒ ഇ സി ക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത് http://www.ihrdadmission.org എന്ന വെബ്‌സൈറ്റില്‍ ആഗസ്ത് 31 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0460 2206050, 8547005048.
തീയതി നീട്ടി
കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് ആഗസ്ത് 20 വരെ അപേക്ഷിക്കാം. www.fcikerala.org ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 04972 706904, 9072469900.
പരിശോധനക്ക് വിധേയരാകണം
മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ മെമ്മോറിയല്‍ അമ്മയും കുഞ്ഞും ആശുപത്രിയില്‍ ആഗസ്ത് 10 ന് പരിശോധനക്ക് വിധേയരായ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ 14 ദിവസത്തിനുള്ളില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ ഉടന്‍ പരിശോധനക്ക് വിധേയമാകണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കും
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു.75 ശതമാനം സബ്‌സിഡി നിരക്കില്‍ ജിപിഎസ്, വിഎച്ച്എഫ്, റേഡിയോ എന്നീ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉളളവരും മീന്‍പിടിത്ത യാനത്തിന് രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ ഉള്ളവരുമായിരിക്കണം. അപേക്ഷാ ഫോറം മത്സ്യഭവനുകളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്ത് 27ന് വൈകിട്ട് അഞ്ചിനകം മത്സ്യഭവനുകളില്‍ സ്വീകരിക്കും. ഫോണ്‍: 0497 2731081.
അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം
ദേശസാല്‍കൃത ബേങ്കുകളുടെ ലയനം മൂലം നിലവിലുള്ള അക്കൗണ്ട്് നമ്പര്‍ ഐഎഫ്എസ് സി കോഡ് എന്നിവയില്‍ മാറ്റം വന്ന സാഹചര്യത്തില്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള പെന്‍ഷന്‍ ഇതര ആനുകൂല്യ വിതരണങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങും. ഈ സാഹചര്യത്തില്‍ ലയനം മൂലം അക്കൗണ്ട് നമ്പറില്‍ മാറ്റമുണ്ടായ ഗുണഭോക്താക്കള്‍ പുതിയ ബേങ്ക് പാസ് ബുക്ക് കൈപ്പറ്റി അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് സി കോഡ് എന്നിവ അതത് ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍:0497 2734587
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ