ആഗസ്ത് 12 വ്യാഴാഴ്ച സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

കണ്ണൂർ >
ആഗസ്ത് 12 വ്യാഴാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കാട്ടാമ്പള്ളി ജിഎം യു പി സ്‌കൂള്‍, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, നാറാത്ത് ദേശസേവ യു പി സ്‌കൂള്‍ കണ്ണാടിപ്പറമ്പ്, മുല്ലക്കൊടി സി ആര്‍ സി വായനശാല, അഴിക്കോട് സി എച്ച് സി, കേളകം പി എച്ച് സി, തൃപ്പങ്ങോട്ടൂര്‍ എഫ് എച്ച് സി എന്നിവിടങ്ങളില്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് നാല് വരെയും രാമന്തളി പി എച്ച് സി, സാംസ്‌കാരിക നിലയം കൊളക്കാട് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് വരെയും എട്ടിക്കുളം പി എച്ച് സി, കീഴ്പ്പള്ളി സി എച്ച് സി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ