കണ്ണൂർ >
ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഖാദി ഓണം മേള പ്രദര്‍ശനം കണ്ണൂര്‍ സര്‍വകലാശാല പരിസരത്ത് തുടങ്ങി. നടക്കുന്ന മേള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയതു. സര്‍വകലാശാല പരിക്ഷ കണ്‍ട്രോളര്‍ ഡോ.പി ജെ വിന്‍സെന്റ് ആദ്യ വില്‍പന ഏറ്റുവാങ്ങി. എ ഡി എം കെ കെ ദിവാകരന്‍, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി, ജില്ലാ പ്രോജക്ട് ഓഫീസര്‍ ഐ കെ അജിത് കുമാര്‍, സെനറ്റ് അംഗം പി ജെ ഷാജു, വിവിധ സംഘടനാ പ്രതിനിധികളായ ടി കെ പ്രിയ, യു ശ്രീജിത്ത് , ഇ കെ ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു. മേള വ്യാഴാഴ്ച സമാപിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ