ബി എഫ് ഐ ഡവലപ്മെന്റ് കമ്മീഷൻ തലപ്പത്ത് മലയാളി;വൈസ് ചെയര്‍മാനായി ഡോ. എന്‍ കെ സൂരജ്


•സ്വന്തം ലേഖകൻ

കണ്ണൂര്‍>
ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഡവലപ്മെന്റ് കമ്മിഷനില്‍ മലയാളി സാന്നിധ്യം. ‍ വൈസ് ചെയര്‍മാനായി കണ്ണൂര്‍ അഴീക്കോട് സ്വദേശിയും സംസ്ഥാന അമച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. എന്‍ കെ സൂരജിനെ തെരഞ്ഞെടുത്തു. ഐ ഡി നാനാവതി ചെയര്‍മാനായ കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള ഏക വ്യക്തിയാണ് ഇദ്ദേഹം.

ബോക്സിംഗിന്റെ വളര്‍ച്ചക്കായി ബീച്ച് ടൂറിസം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ അഖിലേന്ത്യാ തലത്തില്‍ നടപ്പാക്കുമെന്നും ബി എഫ് ഐ യുടെ അംഗീകാരത്തിനായി പദ്ധതി രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡോ. എന്‍ കെ സൂരജ് പറഞ്ഞു.

കേരളത്തില്‍ ആകെ 23 സര്‍വകലാശാലകള്‍ ഉണ്ടെങ്കിലും പുരുഷ, വനിത ബോക്സിംഗ് ടീം രണ്ടെണ്ണത്തില്‍ മാത്രമാണുള്ളത്. സര്‍വകലാശാല തലത്തില്‍ ബോക്സിംഗ് മത്സര ഇനമല്ലാത്തതിനാല്‍ ഗ്രേസ് മാര്‍ക്കും ലഭിക്കുന്നില്ല. അതിനാല്‍ താരങ്ങള്‍ ഗ്രേസ് മാര്‍ക്കിനും ഭാവി സുരക്ഷിതമാക്കുന്നതിനുമായി ഉപരിപഠനാര്‍ഥം മറ്റ് സ്ഥലങ്ങള്‍ തേടിപ്പോകുന്ന സ്ഥിതിയുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹിക്കുന്നതിന് സര്‍വകലാശാലകളില്‍ ബോക്സിംഗ് മത്സരം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചാന്‍സലറായ ഗവര്‍ണര്‍ക്കും വിവിധ സര്‍വകലാശാല അധികാരികള്‍ക്കും അപേക്ഷ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ