വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കണ്ണൂർ >
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ജൂലൈ 29, 30 തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് അഭിമുഖം. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ട്രയിനേര്‍സ്, അഡ്മിഷന്‍ ഓഫീസേര്‍സ്, ഓവര്‍സീസ് കൗണ്‍സിലര്‍, ടെക്ക് സപ്പോര്‍ട്ട് (ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവിണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം) എമര്‍ജന്‍സി മാനേജ്മന്റ് എക്‌സിക്യൂട്ടീവ്, പ്രോഗ്രാം മാനേജര്‍, ഇ എം ടി നേഴ്‌സ് ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്, സെയില്‍സ് ഓഫീസര്‍, അഡ്മിന്‍ ഇന്‍ ചാര്‍ജ് എന്നിവയാണ് ഒഴിവുകള്‍. യോഗ്യത പ്ലസ് ടു/ബിരുദം/ഡിപ്ലോമ/പി ജി. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും ഇന്റര്‍വ്യൂവിനു പങ്കെടുക്കാം

കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും നിലവിലുള്ള മീഡിയ ക്ലബ് പ്രൊജക്ടിന് സംസ്ഥാനതല കോഓര്‍ഡിനേറ്ററെ കരാരറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം /പബ്ലിക് റിലേഷന്‍സ് ഡിപ്ലോമയുമാണ് യോഗ്യത. സംസ്ഥാനതല പ്രോഗ്രാമുകള്‍ കോഓര്‍ഡിനേറ്റ് ചെയ്ത പരിചയം ഉണ്ടായിരിക്കണം. മാധ്യമ വിദ്യാഭ്യാസമേഖലയില്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ ആഗസ്ത് ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. ഫോണ്‍: 0484 2422275.

പ്രോഗ്രാം എക്‌സിക്യൂട്ടീവ്: അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ബിരുദം. ജേര്‍ണലിസത്തില്‍ ബിരുദമോ, ബിരുദാനന്തര ഡിപ്ലോമയോ, അച്ചടി മാധ്യമം, ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം. സാമൂഹ്യ മാധ്യമങ്ങളിലിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെയും പ്രവര്‍ത്തന അനുഭവം. മലയാളം, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലെ പരിജ്ഞാനം, പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിലെ പരിചയം എന്നിവ അഭികാമ്യം. അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ ആഗസ്ത് ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോണ്‍: 0484 2422275.

Post a Comment

വളരെ പുതിയ വളരെ പഴയ