കണ്ണൂർ ജില്ലയിൽ ജൂലൈ 27 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കണ്ണൂർ >
മാതമംഗലം സെക്ഷനു കീഴിലെ  ആലിമുക്ക്  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 27 ചൊവ്വാഴ്ച ഒന്‍പത് മണി മുതല്‍ 5.30 വരെ  വൈദുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ ചെമ്മരശ്ശേരിപ്പാറ, അരയാക്കണ്ടിപ്പാറ, മീന്‍കുന്ന്, മീന്‍കുന്ന് സ്‌കൂള്‍, വലിയപറമ്പ്, അയനിവെയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 27 ചൊവ്വാഴ്ച രാവിലെ ഒന്‍പത്  മണി മുതല്‍ വൈകിട്ട്  അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.

പെരളശേരി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പരിധിയില്‍ മുണ്ടയോട്, കീഴറ കോളനി, സൗപര്‍ണ്ണിക റോഡ്, മുണ്ടയോട് വായനശാല, രാമര്‍ വിലാസം സ്‌കൂള്‍, കക്കറ റോഡ്, കണ്ണോത്ത് ഭാസ്‌കരന്‍ റോഡ് ഭാഗങ്ങളില്‍ ജൂലൈ 27 ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറു മണി വരെയും, കിലാലൂര്‍, അമ്പലമെട്ട , ഓടക്കടവ് വെളുത്ത കുന്നത്ത് കാവ് ഭാഗങ്ങളില്‍ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും  വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ ഉറുമ്പച്ചന്‍ കോട്ടം, ഏഴര, മുനമ്പ്, ബത്തമുക്ക്, താഴെ മണ്ഡപം, തെരു മണ്ഡപം, സലഫി പള്ളി, നാറാണത്ത് പാലം എന്നീ ഭാഗങ്ങളില്‍ ജൂലൈ 27 ചൊവ്വാഴ്ച രാവിലെ 9.30 മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ധര്‍മ്മപുരം, എച്ച് ടി കരാറിനകം കോക്കനട്ട്, എച്ച് ടി അമ്പാടി കമ്പിനി, അവേര തണല്‍, മലബാര്‍, കുറുവ ബാങ്ക്, കരാറിനകം ബാങ്ക്, വട്ടക്കുളം ദിനേഷ് മുക്ക്, തയ്യില്‍ക്കാവ് എന്നീ ഭാഗങ്ങളില്‍ ജൂലൈ 27 ചൊവ്വാഴ്ച രാവിലെ 9.20 മണി മുതല്‍ ഉച്ചയ്ക്ക രണ്ടു മണിവരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ താവക്കര പരിസരങ്ങളില്‍ ജൂലൈ 27 (ചൊവ്വാഴ്ച) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ അയ്യപ്പന്‍ തോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ കിണവക്കല്‍ ഭാഗവും, ആംബിലാട്, കിണര്‍, ദേശബന്ധു എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 27 (ചൊവ്വാഴ്ച) രാവിലെ എട്ട് മുതല്‍ 12.30 വരെയും കപ്പറാകുളം, കമ്പിത്തൂണ്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 12.30 മുതല്‍ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും

Post a Comment

വളരെ പുതിയ വളരെ പഴയ