കണ്ണൂർ>
കൊവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങള്‍, ക്ഷേമ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യുന്നു. ഇതിനായി സ്ഥാപനങ്ങളിലെ താമസക്കാരുടെ വിവരങ്ങള്‍ സ്ഥാപനത്തിന്റെ പേര്, വിലാസം, അംഗീകാരം ഉള്ളത്/ഇല്ലാത്തത്, രജിസ്‌ട്രേഷന്‍ നമ്പര്‍, താലൂക്ക് അന്തേവാസികളുടെ പേര്, ആധാര്‍ നമ്പര്‍, തൊട്ടടുത്തുള്ള റേഷന്‍ കട നമ്പര്‍ എന്നിവ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ജൂലൈ 30 ന് വൈകിട്ട് അഞ്ച് മണിക്കകം നേരിട്ടോ dswoknrswd@gmail.com എന്ന ഇ മെയില്‍ വഴിയോ അറിയിക്കണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8281999015, 0497 2712255.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ