കണ്ണൂർ >
പാരമ്പരേ്യതര ട്രസ്റ്റി നിയമനം
കണ്ണൂര്‍ താലൂക്കിലെ ഇരിണാവ് ചുഴലി ഭഗവതി ക്ഷേത്രം, എരഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രം, നാറാത്ത് മഹാവിഷ്ണു ക്ഷേത്രം, തലശ്ശേരി താലൂക്കിലെ പെരിഞ്ചേരി വിഷ്ണു ക്ഷേത്രം, കാഞ്ഞിലേരി മഹാവിഷ്ണു ക്ഷേത്രം, പയ്യന്നൂര്‍ താലൂക്കിലെ ആലക്കാട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ പരമ്പരേ്യതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലും(www.malabardevaswom.kerala.gov.in) ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 10ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍:0490 2321818.
ഓണ്‍ലൈന്‍ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രൊജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മര്‍ഷന്‍ പരിശീലനം ജൂലൈ 31ന് ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന പാല്‍ ഉല്‍പ്പന്നങ്ങളുടെ പ്രൊജക്ടുകള്‍ പരിചയപ്പെടുന്നതാണ് പരിശീലനം. രജിസ്‌ട്രേഷനായി www.kied.info സന്ദര്‍ശിക്കുക. ഫോണ്‍: 7403180193, 9605542061.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ