തിരുവനന്തപുരം>
സംസ്ഥാന ചരിത്രത്തിൽ ആദ്യമായി 99 ശതമാനം കടന്ന്
എസ്എസ്എൽസി പരീക്ഷാഫലം. വിജയശതമാനം 99.47. ഏറ്റവും കൂടുതൽ വിജയം കണ്ണൂർ ജില്ലയിലാണ്. 99.85 ശതമാനം. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. പരീക്ഷ എഴുതിയ 4,21,887 പേരിൽ 4,19,651 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.65 ശതമാനത്തിന്റെ വർധനയാണ് ഇത്തവണയുള്ളത്.
98.28 ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 1,21,318
//keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.result.kerala.gov.in
//resultskerala.nic.in
www.sietkerala.gov.in
examresults.kerala.gov.in-എന്നീ വെബ് സൈറ്റുകൾ വഴി എസ്.എസ്.എൽ.സി. പരീക്ഷാഫലം പരിശോധിക്കാം.
എസ്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം //sslchiexam.kerala.gov.inലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം http:/thslchiexam.kerala.gov.inലും ടി.എച്ച്.എസ്.എൽ.സി. ഫലം //thslcexam.kerala.gov.inലും എ.എച്ച്.എസ്.എൽ.സി. ഫലം //ahslcexam.kerala.gov.inലും ലഭ്യമാകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ