കൊവിഡ് പ്രതിരോധവുമായി ലയൺസ് ക്ലബും സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും; പ്രതിരോധ സാമഗ്രികള്‍ നല്‍കും


പിണറായി>
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി ഇടപെടുന്ന പിണറായി ഗ്രാമപഞ്ചായത്ത്, ഐആർപിസി, സിഎഫ്എൽടിസി പിണറായി, പിണറായി പൊലിസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യും. 
സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി പിണറായി, തലശ്ശേരി ലയൺസ് ക്ലബ് എന്നിവയുടെ നേതൃത്തത്തിൽ
പൾസ് ഓക്സി മീറ്റർ, മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, ഫെയ്സ് ഷീൽഡ് തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
ചൊവ്വാഴ്ച പകൽ 10.30 ന് പിണറായി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ഏറ്റുവാങ്ങും. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ, കക്കോത്ത് രാജൻ, ഭാരവാഹികളായ ടിപി രാജീവൻ, വത്സൻ പനോളി, രാകേഷ് കരുൺ, രാജീവ് തണൽ, ഇ ജിതേഷ് തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ