ഗതാഗതം നിരോധിച്ചു


കണ്ണൂർ >
സംസ്ഥാന പാത ചാല -മമ്പറം (പിയുകെസി) റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം മാർച്ച് ആറ് മുതല്‍ 15 ദിവസത്തേക്ക് ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 
കാക്കയങ്ങാട് പെട്രോള്‍ പമ്പിന് സമീപം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് ഏഴ് മുതല്‍ 15 വരെ ഇരിട്ടി - നെടുംപൊയില്‍ റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. കാക്കയങ്ങാട് നിന്നും പേരാവൂരിലേക്കുള്ള വാഹനങ്ങള്‍ പാലപ്പുഴ -പള്ളിപ്പൊയില്‍ -എടത്തൊട്ടി വഴിയും, പേരാവൂരില്‍ നിന്നും കാക്കയങ്ങാടേക്കുള്ള വാഹനങ്ങള്‍ എടത്തൊട്ടിയില്‍ നിന്നും പള്ളിപ്പൊയില്‍ -പാലപ്പുഴ വഴിയും പോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ചന്തപ്പുര - പരിയാരം മെഡിക്കല്‍ കോളേജ് - വെള്ളിക്കീല്‍ - ഒഴക്രോം - കണ്ണപുരം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ പറപ്പൂല്‍ മുതല്‍ വെള്ളിക്കീല്‍ പാലം വരെയുള്ള റോഡില്‍ മാര്‍ച്ച് എട്ട് മുതല്‍ 15 വരെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ പറപ്പൂല്‍ - വെള്ളിക്കീല്‍ ജംഗ്ഷന്‍ - ചിറവക്ക് വഴി ഇരുവശത്തേക്കും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ