മയക്കുമരുന്നിനെതിരെ സത്യാഗ്രഹം; പാട്ടും കവിതയുമായി സമരപ്പന്തൽ


 


തലശ്ശേരി > 

തലശ്ശേരിയിൽ വ്യാപകമാകുന്ന മയക്കുമരുന്ന് വിപത്തിനെതിരെ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സത്യാഗ്രഹ സമരം അഞ്ച് ദിവസം പിന്നിട്ടു. കടൽപാലത്തിന് സമീപം ഒരുക്കിയ സമര പന്തലിൽ വെള്ളിയാഴ്ച മുൻ മയ്യഴി നഗരസഭ കൗൺസിലർ പള്ള്യൻ പ്രമോദ് നിരാഹാരമിരുന്നു. പരിസ്ഥിതി പ്രവർത്തകൻ സി വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 15ന് ആരംഭിച്ച സമരം 20 ന് അവസാനിക്കും.


പാട്ടും കവിതകളുമായി സക്രിയമായ സമരപന്തലിൽ ഐക്യദാർഢ്യമറിയിച്ച് നിരവധി പേർ എത്തിച്ചേർന്നു. സിനിമാ പിന്നണി ഗായകൻ എം മുസ്തഫ, സംഗീത അധ്യാപകൻ കെ അനൂപ് കുമാർ എന്നിവർ പാട്ട് ഭാഷ അവതരിപ്പിച്ചു. 


രാമദാസ് കതിരൂർ, സി കെ രാജലക്ഷ്മി, സജീവൻ പാനൂർ, ഷാനവാസ് പിണറായി, കെ വി ദിവിത, വി കെ ജലജ, എൻ വി അജയകുമാർ, രഞ്ജിനി വിജയൻ, ജയമ്മ രാജൻ, എൻ പി  സരോഷ്കുമാർ, അഡ്വ.ഇ സനൂപ് എന്നിവർ സംസാരിച്ചു.


ജനകീയ സത്യാഗ്രഹത്തിൻ്റെ ആറാം ദിവസവും സമാപ ദിവസവുമായ ശനിയാഴ്ച ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ വർക്കിങ്ങ് ചെയർമാൻ ജഗത് മയൻ ചന്ദ്രപുരിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾ സത്യഗ്രഹം നടത്തും. സബർമതി ട്രസ്റ്റ് ചെയർമാൻ ഐ മൂസ ഉദ്ഘാടനം ചെയ്യും. ലഹരിയിൽ നിന്നും വിമുക്തി നേടിയവർ അവരുടെ അനുഭവങ്ങൾ പങ്ക് വെക്കും. വൈകുന്നേരം അഞ്ചിന് മയക്ക് മരുന്ന് വിരുദ്ധ ബോധവത്കരണ ഇന്ദ്രജാല പ്രകടനവും നടക്കും.


Post a Comment

വളരെ പുതിയ വളരെ പഴയ