കർഷക സമരത്തിന് ഐക്യദാർഢ്യം; കലാ പ്രതിഷ്ഠാപനവുമായി വിദ്യാർഥികൾ.


തൃശൂർ >
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി  കോൾ കർഷകരുടെ സഹകരണത്തോടെ വിദ്യാർഥികൾ കോൾ പാടത്തിന് നടുവിൽ കലാ പ്രതിഷ്ഠാപനം നടത്തി. തൃശൂർ ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികൾ, അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമാ വിദ്യാർത്ഥികൾ എന്നിവരാണ് അടാട്ട് കോൾ വരമ്പത്ത് പരിപാടി സംഘടിപ്പിച്ചത്. കർഷക സമരത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് കോൾ പാടം തന്നെ അവതരണത്തിനായി തിരഞ്ഞെടുത്തത്. പ്രാദേശികമായി ലഭ്യമായ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് സൃഷ്ടികൾ ഒരുക്കിയത്. റിപ്പബ്ലിക് ദിനത്തിൽ രാവിലെ ഒമ്പതിന് ആരംഭിച്ച പ്രതിഷ്ഠാപനം വൈകീട്ട് ആറു മണിയോടെ പൂർത്തിയായി.  തുടർന്ന് നാടകം , നാടൻപാട്ടുകൾ, കുമ്മാട്ടി, പോസ്റ്ററുകൾ, ചിത്രങ്ങൾ, പ്രതിഷേധ ജാഥകൾ,പഴയ കാലത്തെ ജലസേചനരീതിയായിരുന്ന ചക്രം ചവിട്ടൽ തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. അൻവർ അലി , പി പി രാമചന്ദ്രൻ , കവിത ബാലകൃഷ്ണൻ , ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ മനോജ് , പ്രൊഫ.എം വി നാരായണൻ, മുസ്തഫ ദേശമംഗലം തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

വളരെ പുതിയ വളരെ പഴയ