തിരുവനന്തപുരം >
മൊഴിയെടുക്കാനെന്ന പേരിലാണ് പോലീസ് തന്നെ കൊണ്ടുപോയതെന്നും കേസിൽ താൻ നിരപരാധിയെന്നും സത്യം പുറത്തു വരണമെന്നും പോക്സോ കേസിൽ പ്രതിയായ അമ്മ.2019 ൽ താൻ ഭർത്താവിനെതിരെ പരാതി കൊടുത്തിരുന്നുവെന്നും എന്നാൽ ഒരു നടപടിയുമുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. ഭർത്താവ് മകനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും അവർ കുറ്റപ്പെടുത്തി. മകനെ ഭീഷണിപ്പെടുത്തി പരാതി കൊടുപ്പിച്ചതാണെന്നും സത്യം പുറത്തു വരുമെന്നാണ് പ്രതീക്ഷയെന്നും അവർ പ്രതികരിച്ചു.
കേസിൽ ഹൈകോടതിയിൽ നിന്ന് ഇന്നലെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് ഷെർസിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.13 വയസുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പോക്സോ കേസ് ചുമത്തപ്പെട്ടാണ് ഇവർ ജയിലിലായത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐ പി എസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈകോടതി നിരീക്ഷിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ