എക്സ്പ്രസ്സ്‌ ട്രെയിനിന്റെ എഞ്ചിൻ വേർപെട്ടു ; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

കൊച്ചി>
എറണാകുളം നോര്‍ത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. തീവണ്ടിയുടെ വേഗത കുറവായതിനാലാണ് വൻ അപകടം ഒഴിവായത്.
സംഭവത്തെ തുടര്‍ന്ന് 45 മിനുട്ടോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പിന്നീട് എഞ്ചിനും ബോഗിയും ബന്ധിപ്പിച്ച ശേഷം യാത്ര തുടരുകയായിരുന്നു. 

Post a Comment

വളരെ പുതിയ വളരെ പഴയ