തൊടുപുഴ >
പാറമടത്തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു. സംഭവത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതോട്ടിന്‍കര വേലാംകുന്നേല്‍ കേശവന്റെ മകന് സാജു (45) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ താമസിക്കുന്ന വാടകക്കെട്ടിടത്തിലാണ് ബുധനാഴ്ച രാവിലെ ആറോടെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ ഇയാളുടെ സുഹൃത്ത് കണ്ണനെ (70)പോലീസ് കസ്റ്റഡിയിലെടുത്തു.മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.ചെറുതോട്ടിന്‍കരയിലുള്ള വര്‍ക്ക്ഷോപ്പ് കെട്ടിടത്തിനു പിന്നില്‍ അടുത്തടുത്ത മുറികളിലായിരുന്നു സാജുവും കണ്ണനും താമസിച്ചിരുന്നത്. സുഹൃത്തും രോഗബാധിതനുമായ കണ്ണന് ഭക്ഷണവും മറ്റും വാങ്ങി നല്‍കിയിരുന്നത് സാജുവായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയിലെടുത്ത കണ്ണനെ ചോദ്യം ചെയ്തു വരികയാണ്. ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലും ഇയാള്‍ പ്രതിയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ