കല്‍പറ്റ>
വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടി. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടാണ് പൂട്ടിച്ചത്. പരിശോധനയില്‍ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് വ്യക്മായതായി കലക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. നിയമവിരുദ്ധമായി റിസോര്‍ട്ടിന് ചുറ്റും ടെന്റുകള്‍ കെട്ടിയതായും വനമേഖലയില്‍ നിന്ന് പത്ത് മീറ്ററോളം മാത്രം ദൂരത്തില്‍ സ്ഥാപിച്ച ടെന്റുകളില്‍ അപകടകരമായാണ് ആളുകള്‍ പാര്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ടെന്റുകളും റിസോര്‍ട്ടുകളും അടച്ചുപൂട്ടുമെന്നും അവര്‍ വ്യക്തമക്കി. ശനിയാഴ്ച രാത്രിയാണ് വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാനയെ കാട്ടാന അക്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭനവിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ