ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു.


കണ്ണൂർ >
 മലയാളികളുടെ സിനിമാ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ അനുസ്മരിച്ചു.
 ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, ക്യൂബ് ഫിലിം സൊസൈറ്റി, കണ്ണൂർ ഫിലീം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച  അനുസ്മരണം ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവും സംവിധായകനുമായ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. എപിജെ ലൈബ്രറിയിൽ നടന്ന പരിപാടിയിൽ ഫെഡറേഷൻ ഓഫ് ഫിലീം സൊസൈറ്റീസ് ഓഫ് ഇന്ത്യാ റീജിനൽ കമ്മിറ്റി അംഗം സി മോഹനൻ അധ്യക്ഷനായി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ പള്ളിയറ ശ്രീധരൻ, സംവിധായകൻ ജിത്തു കോളയാട്, നിരൂപകൻ എംഎം ദിലീപ്, നടൻ പ്രകാശൻ ചെങ്ങൽ,  പി കെ ബൈജു,   കെ ജയരാജൻ, പിവി രാമകൃഷ്ണൻ എന്നിവർ  സംസാരിച്ചു. 

Post a Comment

വളരെ പുതിയ വളരെ പഴയ