അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു പുരസ്‌കാര വിതരണം. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ബാലന്‍,കടകംപള്ളി സുരേന്ദ്രൻ , തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള പുരസ്‌കാരവും കനി കുസൃതി മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും സ്വാസിക മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി.
മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിന് വേണ്ടി കുമ്പളങ്ങി നൈറ്റ്‌സ് സിനിമയുടെ സംവിധായകന്‍ മധു സി നാരായണന്‍ ഏറ്റുവാങ്ങി.മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി.മികച്ച അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം നേടിയ നിവിന്‍ പോളി, അന്ന ബെന്‍, പ്രിയംവദ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.
ഡോ.പി.കെ രാജശേഖരന്‍, പി എസ് റഫീഖ് , ബിപിന്‍ ചന്ദ്രന്‍ എന്നിവര്‍ക്കും
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. മികച്ച ചലച്ചിത്ര ഗ്രന്ഥമായി ഡോ.പി.കെ രാജശേഖരന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'സിനിമാ സന്ദര്‍ഭങ്ങള്‍: സിനിമാശാലയും കേരളീയ പൊതുമണ്ഡലവും' എന്ന പുസ്തകമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ