തിരുവനന്തപുരം >
സംസ്ഥാനത്ത് മദ്യവില വർദ്ധിച്ചു. പുതുക്കിയ വിലവിവര പട്ടിക പ്രസിദ്ധീകരിച്ചു. വില വര്‍ദ്ധിനപ്പിച്ചത് വഴി ഈ വര്‍ഷം 1000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തല്‍.
വിതരണക്കാര്‍ ബവ്‌കോക്ക് നില്‍കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. വർദ്ധനവിന് ആനുപാതികമായി നികുതിയും കൂടും. ഇതുൾപ്പെടെയുള്ള വിലയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ചത്.
കുറഞ്ഞ വിലയുള്ള മദ്യത്തിനു പോലും 30 രൂപയുടെ വര്‍ധനയാണ് വന്നിരിക്കുന്നത്. ഏറ്റവും വില കുറഞ്ഞതും കൂടുതൽ ഉപഭോക്താക്കൾ ഉള്ളതുമായ ജവാന്‍ റമ്മിന് ഫുള്‍ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450 ആയി. ഇതേ മദ്യം ഒരു ലിറ്ററിന് 560 രൂപയുണ്ടായിരുന്നത് 600 രൂപയാക്കി.
വിഎസ്‌ഒപി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കിയപ്പോൾ 950 രൂപയുടെ 1 ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. ഒന്നര ലിറ്ററിന്റേയും രണ്ടേകാല്‍ ലിറ്ററിന്റേയും ബോട്ടിലുകളും ഉടന്‍ വില്‍പ്പനക്കെത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവര്‍ദ്ധനയുണ്ട്. കോവിഡും ലോക്ഡൗണും ബാറുകളിലെ പാഴസല്‍ വില്‍പ്പനയും മൂലം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉത്തവണ ബവ്കോയുടെ മദ്യ വില്‍പ്പനയില്‍ കവലിയ ഇടിവുണ്ടായിട്ടുണ്ട്.
മദ്യത്തിന് 40 രൂപ വില കൂടുമ്ബോള്‍ സര്‍ക്കാരിന് 35 രൂപയും ബവ്‌കോക്ക് 1 രൂപയും കമ്ബനിക്ക് 4 രൂപയുമാണ് കിട്ടുന്നത്. ഒന്നാം തീയതി അവധി ആയതിനാല്‍ പുതുക്കിയ മദ്യവില ഫെബ്രുവരി രണ്ട് മുതൽ നിലവില്‍ വരും.
അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്റെ വില കൂട്ടണമെന്ന് കമ്ബനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.
11.6 ശതമാനം വില വര്‍ധനവ് വേണമെന്നാണ് മദ്യ നിര്‍മ്മാതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ പലപ്പോഴായി വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം മദ്യ നിർമ്മാതാക്കൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. 2013-14 ലെ ടെണ്ടര്‍ പ്രകാരമുള്ള ഇടപാടാണ് ഇപ്പോഴും നില്‍ക്കുന്നത്.
ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന മദ്യവില
ഓള്‍ഡ് പോര്‍ട്ട് റം (1000 മില്ലി) - നിലവിലെ വില 660, പുതുക്കിയ വില 710, വര്‍ധന 50 രൂപ
സ്മിര്‍നോഫ് വോഡ്ക (1000മില്ലി) - നിലവിലെ വില 1730, പുതുക്കിയ വില 1800, വര്‍ധന 70രൂപ
ഓള്‍ഡ് മങ്ക് ലെജന്‍ഡ് (1000 മില്ലി) - നിലവിലെ വില 2020, പുതുക്കിയ വില 2110, വര്‍ധന 90 രൂപ
മാക്ഡവല്‍ ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 770, പുതുക്കിയ വില 820, വര്‍ധന 50 രൂപ
ഹണിബീ ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ
മന്‍ഷന്‍ ഹൗസ് ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 950, പുതുക്കിയ വില 1020, വര്‍ധന 70 രൂപ
മക്ഡവല്‍ സെലിബ്രേഷന്‍ ലക്ഷ്വറി റം (1000മില്ലി)- നിലവിലെ വില 710, പുതുക്കിയ വില 760, വര്‍ധന 50 രൂപ
വൈറ്റ് മിസ്ചീഫ് ബ്രാന്‍ഡി (1000മില്ലി) - നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ
8 പിഎം ബ്രാന്‍ഡി (1000മില്ലി) - നിലവിലെ വില 690, പുതുക്കിയ വില 740, വര്‍ധന 50 രൂപ
റോയല്‍ ആംസ് ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 890, പുതുക്കിയ വില 950, വര്‍ധന 60 രൂപ
ഓള്‍ഡ് അഡ്‌മിറല്‍ ബ്രാന്‍ഡി (1000മില്ലി) - നിലവിലെ വില 590, പുതുക്കിയ വില 640, വര്‍ധന 50 രൂപ
മലബാര്‍ ഹൗസ് ബ്രാന്‍ഡി (500മില്ലി) - നിലവിലെ വില 390, പുതുക്കിയ വില 400, വര്‍ധന 10 രൂപ
ബിജോയിസ് ബ്രാന്‍ഡി (500 മില്ലി)- നിലവിലെ വില 390, പുതുക്കിയ വില 410, വര്‍ധന 20 രൂപ
ഡാഡി വില്‍സന്‍ റം (500 മില്ലി) - നിലവിലെ വില 400, പുതുക്കിയ വില 430, വര്‍ധന 30 രൂപ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ