സംസ്ഥാന റിഥമിക് ജിംനാസ്റ്റിക്സ് മത്സരത്തിൽ മികച്ച വിജയം നേടി സി.കെ. സന



ധർമടം: 61ാം സംസ്ഥാന റിഥമിക് ജിംനാസ്റ്റിക്സ് മത്സരത്തിൽ കണ്ണൂർ ജില്ലയ്ക്കുവേണ്ടി മത്സരിച്ച് മൂന്നാം സ്ഥാനം നേടി സി.കെ. സന. കേരള ടീമിലേക്ക് ഇടം നേടുകയും പഞ്ചാബിൽ വച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. ഗവ. ബ്രണ്ണൻ കോളേജ് ബി.എ. പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ്. എട്ട് തവണ സ്കൂൾ തല സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുകയും തുടർച്ചയായി പാലയാട് ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിന് വേണ്ടി സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്. ആറ്  തവണ ദേശിയ മത്സരങ്ങൾക്കായി പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി, ആഗ്ര, ബാംഗ്ലൂർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കേരളത്തിന് വേണ്ടി മത്സരിച്ചു. കഴിഞ്ഞ വർഷം ബ്രണ്ണൻ കോളേജിന് വേണ്ടി പഞ്ചാബിൽ വച്ച് നടന്ന ഓൾ ഇന്ത്യ ഇന്റർ സർവകലാശാല മത്സരത്തിലും പങ്കെടുത്തു. ചിറക്കുനി കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് സി.കെ. ഷിനോജിന്റെയും ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ജീവനക്കാരി എം.പി. സിമിയുടേയും മകളാണ്. സി.കെ. ദക്ഷയ സഹോദരി.


Post a Comment

വളരെ പുതിയ വളരെ പഴയ