സൗത്ത് സോൺ നാഷ്ണൽ അത്‌ലറ്റിക് ചാപ്യൻഷിപ്പിൽ വെങ്കല നേട്ടവുമായി അഷിത


പോണ്ടിച്ചേരിയിൽ നടക്കുന്ന സൗത്ത് സോൺ നാഷണൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 5 കിലോമീറ്റർ റേസ് വാക്കിംഗിൽ മീനങ്ങാടി അത്‌ലറ്റിക്ക് അക്കാദമിയിലെ താരം അഷിത വെങ്കല മെഡൽ നേടി. കായിക അധ്യാപകൻ ജ്യോതികുമാറിന്റെ പരിശീലനത്തിലാണ് അഷിത ഈ നേട്ടം സ്വന്തമാക്കിയത്. ദേശീയതല മത്സരത്തിലെ അഷിതയുടെ മെഡൽ നേട്ടം മീനങ്ങാടി അത്‌ലറ്റിക് അക്കാദമിക്കും നാടിനും അഭിമാനമായി. അരിമുള ചുണ്ടക്കൊല്ലിയിൽ താമസിക്കുന്ന സി. അലിയുടേയും  അസ്മത്ത് അലിയുടേയും മകളാണ് അഷിത. സഹോദരൻ അമീർ അലി.

Post a Comment

വളരെ പുതിയ വളരെ പഴയ