കണ്ണൂർ ജില്ലയിലെ ജോലി ഒഴിവ്/ വിദ്യാഭ്യാസം/ അറിയിപ്പുകൾ/ അഭിമുഖം/ ക്വട്ടേഷൻ/ നിയമനം

എസി മെക്കാനിക് കോഴ്‌സ്

കണ്ണൂര്‍ ഗവണ്‍മെന്റ്‌ ഐ.ടി.ഐ യില്‍ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍ 100 ശതമാനം പ്ലേസ്‌മെന്റോടു കൂടിയ ആറ് മാസ എ.സി മെക്കാനിക് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സിനോട് അനുബന്ധിച്ച് ഇന്റേണ്‍ഷിപ്പ്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നിവ നല്‍കും. ഫോണ്‍: 8921512459, 7510481819.


ഫിസിയോതെറാപ്പിസ്റ്റ്

കുന്നോത്ത്പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തില്‍ താല്കാലിക അടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബിപിടി രജിസ്‌ട്രേഷനുള്ള താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. അപേക്ഷകള്‍ medicalofficerkunnothparamba@gmail.com ലേക്ക് ജുലൈ 13 ന് മുമ്പായി അയക്കണം.

യോഗ അധ്യാപകൻ

തലശ്ശേരിയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ യോഗ അദ്ധ്യാപകന്റെ (പുരുഷന്‍മാര്‍ മാത്രം) ഒഴിവ്. ഡിഗ്രി / ഡിപ്ലോമ ഇന്‍ യോഗ യോഗ്യതയുള്ള 18 -41 വയസ്സ് പ്രായമുള്ള തലശ്ശേരി താലൂക്കിലുള്ള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജുലൈ ഏഴിനകം തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.


ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സ് ആണ് യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. വെബ്‌സൈറ്റ് www.srccc.in. ഫോണ്‍: 0471 2570471, 9846033009.

Post a Comment

വളരെ പുതിയ വളരെ പഴയ