കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 50 ശതമാനം വരെ സബ്സിഡി; ഇപ്പോൾ അപേക്ഷിക്കാം


സംസ്ഥാനത്ത് കാര്‍ഷിക മേഖലയിലെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയിലേക്ക് ജൂലൈ ഒന്നിന് രാവിലെ 11 മുതല്‍ ആഗസ്റ്റ് മൂന്നു വരെ http://agrimachinery.nic.in/index വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ കാര്‍ഷിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, വിളവെടുപ്പ് യന്ത്രങ്ങള്‍, വിള സംസ്‌കരണം, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണം എന്നിവയ്ക്കാവശ്യമായ വിവിധ ഉപകരണങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. വ്യക്തിഗത കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ വാങ്ങുന്നതിന് 40 മുതല്‍ 50 ശതമാനം വരെ സബ്സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസിലോ അടുത്തുള്ള കൃഷിഭവനിലോ ബന്ധപ്പെടാം. ഫോണ്‍: 0497-2965150, 7907425006, 9383472052?, 9383472051?. ഇമെയില്‍ aeeagriknr@gmail.com, aeeknragri@kerala.gov.in

Post a Comment

വളരെ പുതിയ വളരെ പഴയ