ലക്‌ചറർ നിയമനം
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് തസ്തികളിലേക്ക് താത്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ലക്‌ചറർ നിയമനം നടത്തുന്നു. ബന്ധപെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 30ന് രാവിലെ 11ന് കോളേജിൽ നടക്കുന്ന കുടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936 247420
അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം
കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഡബ്ല്യു.എം.ഒ.ഐ.ജി ആർട്സ് ആന്‍ഡ് സയൻസ് കോളേജിൽ സൈക്കോളജി, കമ്പ്യൂട്ടർ സയൻസ് വകുപ്പുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 55 ശതമാനം മാർക്കിൽ കുറയാത്ത ബന്ധപെട്ട വിഷയത്തിലെ പി. ജി.,നെറ്റ് യോഗ്യതയുള്ളവർ സി.വി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ 30നകം igascoffice@gmail.com ലേക്ക് ഇ-മെയിൽ അയക്കണം. ഫോണ്‍; 04935-221833, 9188663304
കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷൂറൻസ് പദ്ധതി
വിളനാശം ഉണ്ടായാൽ കർഷകന് ധനസഹായം ലഭിക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതികളിൽ ജൂലായ് 31 നകം രജിസ്റ്റർ ചെയ്യണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു. പദ്ധതിയിൽ നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, കിഴങ്ങ് വർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്) പയർ വർഗ്ഗങ്ങൾ (ഉഴുന്ന്, വൻപയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ) പച്ചക്കറി വിളകൾ (പടവലം, പാവൽ, വള്ളിപ്പയർ, കുമ്പളം, മത്തൻ, വെളളരി, വെണ്ട, പച്ച മുളക്) എന്നീ വിളകൾക്ക് പരിരക്ഷ ലഭിക്കും. കാലാവസ്ഥയുടെ ഡേറ്റയും ഓരോ വിളയ്ക്കുമുളള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്. കാറ്റ്, വെളളപ്പൊക്കം എന്നിവമൂലം വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും.
വിളകൾ ഇൻഷൂർ ചെയ്യുമ്പോൾ ഓരോ വിളകൾക്കും വേണ്ട മുൻകരുതൽ നടപടികൾ കർഷകർ പാലിക്കണം. നഷ്ടം സംഭവിച്ച് 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷൂറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കണം. ടോൾ ഫ്രീ നമ്പർ 14447. ഡി.എസ്.സി, ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ, അക്ഷയകേന്ദ്രങ്ങൾ, വി.എഫ്.പി. സി.കെ എന്നിവയിൽ രജിസ്റ്റർ ചെയ്യാം. Pmfby.gov.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം വിളകൾക്ക് വായ്‌പ എടുത്ത കർഷകരാണെങ്കിൽ അതത് ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പടാം. ഫോണ്‍- 9995690707, 7306115853, 7558802789
തൊഴിലധിഷ്ടിത കോഴ്സുകളില്‍ അപേക്ഷിക്കാം
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്, ഇലക്ട്രിക് വയറിംഗ് ആന്‍ഡ് സര്‍വീസിങ് തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ -9744134901
എം.ബി.എ സ്പോട്ട് അഡ്മിഷൻ
ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്രയിൽ 2026-28 വർഷത്തേക്കുള്ള ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലായ് 28, 29, 30 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്നു. 50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫോൺ: 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org
ടെണ്ടര്‍ ക്ഷണിച്ചു
കൽപ്പറ്റ ജനറൽ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന എയർ കണ്ടീഷനിങ് സംവിധാനങ്ങൾക്ക് വാർഷിക പരിപാലനകരാർ (എഎംസി) ഏർപ്പെടുത്തുന്നതിന് അംഗീകൃത ഏജൻസികൾ /വ്യക്തികളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ആഗസ്റ്റ് 10ന് ഉച്ചക്ക് ഒന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍ -04936206768
കൽപ്പറ്റ ജനറൽ ആശുപത്രിയിലും പരിസരത്തും ക്ഷുദ്രജീവി ശല്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ പേസ്റ്റ് കൺട്രോൾ നടത്തുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ആഗസ്റ്റ് ആറിന് ഉച്ചക്ക് ഒന്ന് വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ -04936206768
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ