വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റുട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 50% മാർക്കോടെ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സഹിതം കോളേജ് പ്രിൻസിപ്പൽ മുമ്പാകെ എത്തണം. ഫോൺ: 9567463159, 7293554722.
ഐ എച്ച് ആർ ഡി സീറ്റൊഴിവ്
ഐഎച്ച്ആർഡിയുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ, ബി.കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം കോപ്പറേഷൻ എന്നീ കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. എസ് സി/എസ് ടി/ഒഇസി/ഒബിഎച്ച്/ഫിഷറീസ് വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താല്പര്യമുള്ളവർ കോളേജ് ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ: 8547005048, 9847007177.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ