സ്ലീപ്പ് ലാബിന് താത്പര്യപത്രം ക്ഷണിച്ചു
വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സ്ലീപ്പ് ലാബ് (പോളിസോംനോഗ്രഫി ടെസ്റ്റ്) തുടങ്ങുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ 17 ഉച്ചയ്ക്ക് ശേഷം രണ്ടിന് മുമ്പ് താത്പര്യപര്യങ്ങൾ ആശുപത്രി ഓഫീസിൽ എത്തിക്കണം. ഫോൺ: 04936 256229.
വെറ്ററിനറി സർജൻ നിയമനം
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ വെറ്ററിനറി ക്ലിനിക്കിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ വെറ്ററിനറെ സർജനെ നിയമിക്കുന്നു. വെറ്ററിനറി ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അംഗീകൃത തിരിച്ചറിയൽ രേഖ, എന്നിവയുടെ അസലും പകർപ്പുകളും സഹിതം ജൂൺ 16 രാവിലെ 10.30ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 9544046183.
ഇൻസ്ട്രക്ടർ നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്തിൽ നവചേതന പദ്ധതിക്ക് ഇന്‍സ്ട്രക്ടര്‍മാരെ തെരെഞ്ഞെടുക്കാൻ പത്താംതരം യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂൺ 17ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോൺ: 04936 282422.
സ്പോട്ട് അഡ്മിഷൻ
സംസ്ഥാന സഹകരണ യൂണിയന് കീഴിൽ കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിലെ ജെ.ഡി.സി ബാച്ചിൽ ഒഴിവുള്ള ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ സീറ്റുകളിലേക്ക് ജൂൺ 12 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രവേശനം ആഗ്രഹിക്കുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് എത്തണം. ഫോൺ: 9744737513, 04936 293775.
ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് (2026-27) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും, ആറ് ലക്ഷം രൂപ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് സമാനമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമാണ് അർഹത. www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾ ഇ-ഗ്രാന്റ്സ് പോർട്ടലിൽ ലഭ്യമാണ്. സ്കൂളുകളിൽ നിന്നും അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 17.
പി.ആര്‍.ഡിയില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു. പ്രീഡിഗ്രി-പ്ലസ് ടു അഭിലഷണീയമാണ്. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുംന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്‌റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും വേണം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പി.ആര്‍.ഡി.യില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമങ്ങളില്‍ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി. പ്രൊഫണല്‍ ക്യാമറ, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. അപേക്ഷയും ബന്ധപ്പെട്ട രേഖകളും ജൂണ്‍ 18ന് വൈകുന്നേരം അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 202529.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ