പരിസ്ഥിതി ദിനം ആചരിച്ചു

ധർമടം:

ജേസി സ്പെഷ്യൽ സ്‌കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. ധർമടം കൃഷി ഓഫീസർ കെ. സച്ചിൻ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും കൃഷി ഓഫീസർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. ശോഭന പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർഥികൾ വീടുകളിൽ നിന്നും കൊണ്ടു വന്ന വിവിധ തരം പച്ചക്കറി തൈകളും ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ