പിണങ്ങോട്:
വയനാട് ജില്ലയിലെ ഹയർ സെക്കൻ്ററി പരീക്ഷയിൽ കൊമേഴ്സ് വിഷയത്തിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ജില്ലാ കോമേഴ്സ് അധ്യാപക കൂട്ടായ്മയായ ആക്റ്റ്
വയനാടിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പിണങ്ങോട് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ ഡോ. പി. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ആക്ട് പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ അധ്യക്ഷനായി.
എസ്.എം.സി കൺവീനർ ലത്തീഫ് പുനത്തിൽ, വി.പി. അനൂപ്, അജിത് കാന്തി, കെ. അമ്പിളി, പി.ടി. സുജീറ, എം.കെ. രാജേന്ദ്രൻ, സെക്രട്ടറി അജീഷ് ജോസഫ്, ട്രഷറർ ബിയ ബേബി എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ