കാരുണ്യ പ്രവർത്തനങ്ങളിലൂടെ വിശുദ്ധിന്റെ ഓർമകൾ സജീവം


പിണറായി: അകാലത്തിൽ പൊലിഞ്ഞ വിശുദ്ധിന്റെ ഓർമകൾ സമൂഹസേവന പ്രവർത്തനങ്ങളിലൂടെ സജീവമാക്കി കുടുംബാംഗങ്ങളും സുഹൃത്തുക്കളും. പിണറായി നോർത്ത് സമന്തകം നിവാസിൽ ശാന്തിനി–ധനേഷ് ദമ്പതികളുടെ മകൻ വിശുദ്ധിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചാണ് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

മാങ്ങാട്ടിടം പഞ്ചായത്തിലെ കാരുണ്യ ഭവനിലെ അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകിയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പിണറായി വെള്ളുവകണ്ടി കുളത്തിലെ ശാരദവിലാസം ജൂനിയർ ബേസിക് സ്കൂളിലെ വിദ്യാർഥികൾക്കായി ധാന്യങ്ങളും പച്ചക്കറികളും കൈമാറി.
ധാന്യങ്ങളും പച്ചക്കറികളും വിശുദ്ധിന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് കൈമാറുന്നു.

കാരുണ്യ ഭവനിലെ ഒരു അന്തേവാസി സ്വന്തമായി നിർമിച്ച പേനകൾ വാങ്ങി സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തതും പരിപാടിയുടെ ശ്രദ്ധേയ ഭാഗമായി. സ്കൂൾ പ്രധാനാധ്യാപിക കെ. സുസ്മിതയും പി.ടി.എ പ്രസിഡന്റ് പി. വിനീഷും ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി.

വിശുദ്ധിന്റെ സ്മരണയിൽ നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകാപരമായ സന്ദേശമാണ് നൽകുന്നതെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ഫോട്ടോ ക്യാപ്ഷൻ:
ശാരദവിലാസം ജൂനിയർ ബേസിക് സ്കൂളിലെ വിദ്യാർഥികൾക്കായി ധാന്യങ്ങളും പച്ചക്കറികളും വിശുദ്ധിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കൈമാറുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ