പെരളശേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്യുന്നു. പെരളശേരി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിലാണ് ക്യാഷ് അവാർഡ് വിതരണം. ബാങ്കിൻ്റെ പ്രവർത്തന പരിധിയായ മക്രേരി വില്ലേജിൽ സ്ഥിരതാമസമാക്കിയവരിൽ പൊതുവിദ്യാലയങ്ങളിൽ നിന്ന്
2026 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കാണ് അവാർഡിന് യോഗ്യത. യോഗ്യരായ വിദ്യാർഥികൾ മാർക്ക്ലിസ്റ്റ്, ആധാർകാർഡ് എന്നിവയുടെ പകർപ്പ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം അപേക്ഷ ജൂൺ 15 (15-06-2026) ന് വൈകീട്ട് നാലിന് മുമ്പ് ബാങ്ക് ഹെഡ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 04972826855, 9605415450, 9605747942.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ