അധ്യാപകരെ നിയമിക്കുന്നു; അഭിമുഖം രണ്ടിന്



ധർമടം: പാലയാട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർസെക്കന്ററി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബോട്ടണി, സുവോളജി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള അഭിമുഖം രണ്ടിന് രാവിലെ പത്തിനും ഹിന്ദി, മലയാളം, ഇക്കണോമിക്സ്, ജോഗ്രഹി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിലേക്കുള്ള അഭിമുഖം അന്നേദിവസം ഉച്ചക്ക് രണ്ടിനും നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ എത്തിച്ചേരുക.

ഫോൺ: 9656970631
ഇമെയിൽ: 13010ghsspalayad@gmail.com

Post a Comment

വളരെ പുതിയ വളരെ പഴയ