ചാലിയാർ നീന്തിക്കടന്ന് തിരച്ചിലിൽ പങ്കെടുത്ത് നായ; മൃതദേഹം മണത്ത് കണ്ടെത്തി, അവസാനം എങ്ങോ മറഞ്ഞു'

നിലബൂർ
മുണ്ടേരി ഉള്‍വനത്തില്‍ നടന്ന മാസ് തിരച്ചിലില്‍ പങ്കാളിയായി ഒരു നായയും. നിലമ്ബൂരില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയ്‌ക്കൊപ്പമാണ് എവിടെനിന്നോ എത്തിയ നായയും കൂടെക്കൂടിയത്.

ചാലിയാർ പുഴ അതിസാഹസികമായി ഒറ്റയ്ക്ക് നീന്തിക്കടന്നാണ് നായ തിരച്ചിലിനായി ഉള്‍വനത്തിലെത്തിയത്. മണം പിടിച്ച്‌ നടന്ന് അവസാനം അവൻ ഒരു മൃതദേഹം കണ്ടെത്തി. 18 വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ മണ്ണില്‍ പുതഞ്ഞ ശരീരഭാഗമാണ് നായ കണ്ടെത്തിയത്. അഗ്നി രക്ഷ സേനക്കൊപ്പം കിലോമിറ്ററോളം നായ തിരച്ചില്‍ നടത്തി.

പിന്നീട് തിരിച്ചിലവസാനിപ്പിച്ചതിന് പിന്നാലെ ഫയർ ഫോഴ്സ് അംഗങ്ങള്‍ മടങ്ങിയപ്പോള്‍ പുഴമുറിച്ചുകടന്ന് നായയും എങ്ങോട്ടെന്നില്ലാതെ പോയി. കൃത്യമായ പരിശീലനം ലഭിച്ചതുപോലെയായിരുന്നു നായയുടെ പെരുമാറ്റങ്ങളെന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറയുന്നു. പുഴയ്ക്ക് അക്കരയുള്ള പ്രദേശത്തെ വളർത്തുനായയാണ് ഇതെന്നാണ് നിഗമനം.

Post a Comment

വളരെ പുതിയ വളരെ പഴയ