നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; കേരളത്തിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ജമ്മു കശ്മീർ, ഝാർഖണ്ഡ്, ഹരിയാണ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളായിരിക്കും വൈകിട്ട് മൂന്നുമണിക്ക് വാർത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കുക.

കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതികളായിരിക്കും പ്രഖ്യാപിക്കുക. വയനാട് ഉപതിരഞ്ഞെടുപ്പ് ഇതിനൊപ്പം ഉണ്ടാകുമോ അതോ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നീളുമോ എന്ന കാര്യം ഉച്ചയ്ക്ക് അറിയാം.

ഹരിയാണ സർക്കാരിന്റെ കാലാവധി നവംബർ മൂന്നിനാണ് കഴിയുന്നത്. മഹാരാഷ്ട്രയില്‍ നവംബർ 26-നും. 288 നിയമസഭാ സീറ്റുകളിലേക്കാണ് മഹാരാഷ്ട്രയില്‍ മത്സരം, ഹരിയാണയില്‍ 90 സീറ്റുകളിലേക്കും. സെപ്റ്റംബറിന് മുമ്ബ് തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ തീയതിയും പ്രഖ്യാപിച്ചേക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ