ഐടിഐ കോഴ്സുകള്‍
കണ്ണൂര്‍ ഗവ. ഐടിഐ യും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, സിസിടിവി, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്റ് സര്‍വ്വെ, ടോട്ടല്‍ സ്റ്റേഷന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9745479354
ലേലം
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കുടിശ്ശിക ഈടാക്കുന്നതിന് വേണ്ടി കുറ്റ്യാട്ടൂർ അംശം ദേശത്തു റി.സ. നും 291/12 ല്‍ പ്പെട്ട 0.0405 ഹെക്ടര്‍ സ്ഥലം ആഗസ്റ്റ് 22 ന് രാവിലെ 11.30 ന് കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസ്, തളിപ്പറമ്പ് താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
റാങ്ക് പട്ടിക റദ്ദാക്കി
കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) യുപിഎസ് ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 523/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്റ്റ് 13 ന് നിലവില്‍ വന്ന 286/2021/എസ്എസ് വി നമ്പര്‍ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് 2024 ആഗസ്റ്റ് 13-ാം തീയതി പൂര്‍വ്വാഹ്നത്തില്‍ പ്രാബല്യത്തില്‍ ഇല്ലാതാകും വിധം 2024 ആഗസ്റ്റ് 12 അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഹെൽപ്പ് ഡെസ്ക് സിറ്റിംഗ്
ഐസിഎഐ യും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന ഹെല്‍പ്പ് ഡെസ്കിന്റെ ആഗസ്റ്റ് മാസത്തെ സിറ്റിംഗ് ആഗസ്റ്റ് 17 ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പള്ളിക്കുന്നിലെ ഐസിഎഐ ഭവനില്‍ നടക്കും. പുതുതായി സംരംഭം തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ടാക്സ്, ജി.എസ്.ടി, ഫിനാന്‍സ്, ഓഡിറ്റ് എന്നിവ സംബന്ധിച്ച് സംരംഭകര്‍ക്കുള്ള സംശയങ്ങള്‍ , പ്രശ്നങ്ങള്‍ എന്നിവക്ക് പരിഹാരം കാണാന്‍ ഹെല്‍പ്പ് ഡെസ്ക് മുഖേന സാധിക്കും. ഫോണ്‍: 04972700928, 9645424372.
അപേക്ഷ ക്ഷണിച്ചു
പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ട (ചക്ലിയ / അരുന്ധതിയാര്‍, വേടന്‍, നായാടി, കള്ളാടി എന്നീ ഗുണഭോക്താക്കളില്‍ നിന്നും വിവിധ പദ്ധതികളിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ് അപേക്ഷ ക്ഷണിച്ചു. ഭൂരഹിത പുനരധിവാസ പദ്ധതിയില്‍ ഭൂമി വാങ്ങല്‍, ഭവന നിര്‍മ്മാണം, ടോയ്ലറ്റ് നിര്‍മ്മാണം, വീടിന്റെ അറ്റകുറ്റ പണി, പഠനമുറി നിര്‍മ്മാണം, (ഏഴു മുതല്‍ 12 വരെ പഠിക്കുന്നവര്‍ക്ക്), സ്വയം തൊഴില്‍, കൃഷി ഭൂമി വാങ്ങല്‍ എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഭൂരഹിത പദ്ധതിയും, ഭവന നിര്‍മ്മാണ പദ്ധതിയും ലൈഫ് ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് നല്‍കുന്നത്. പട്ടികജാതി വികസന വകുപ്പില്‍ നിന്നും ഭൂമി അനുവദിച്ചവര്‍ക്കും ഭവന നിര്‍മ്മാണ ധനസഹായം നല്‍കും. വാര്‍ഷിക വരുമാന പദ്ധതി ഒരു ലക്ഷം രൂപ. ഭവന പുനരുദ്ധാരണത്തിന് അപേക്ഷിക്കുന്നവര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനം, പുനരുദ്ധാരണം എന്നിവയ്ക്ക് ധന സഹായം ലഭിച്ചവരാകരുത്. ഈ പദ്ധതികള്‍ക്ക് ഗ്രാമസഭ ലിസ്റ്റില്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന. കൂടാതെ മുന്‍ വര്‍ഷങ്ങളിലെ അപേക്ഷകള്‍ക്കായിരിക്കും ആദ്യ പരിഗണന. അപേക്ഷകള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 24. ഫോണ്‍: 0497 2700596.
പി എസ് സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം
കണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍ ഡി ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ : 503/2023) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആഗസ്റ്റ് 17 ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്തുന്ന ഒബ്ജക്ടീവ് ടൈപ്പ് ഒ.എം.ആര്‍ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിലെ നടക്കാവ് ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് (സെന്റര്‍ നം.1391) എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് കാരപ്പറമ്പ ഗവ. എച്ച്എസ്എസ് എന്ന കേന്ദ്രത്തിലും, നടക്കാവ് ഗവ. ഗേള്‍സ് എച്ച്എസ്എസ് (പ്ലസ് ടു സെക്ഷന്‍), നടക്കാവ് സബ്.പി.ഒ, (സെന്റര്‍ നം.1392) എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഗവ. മോഡല്‍ എച്ച് എസ്എസ് (പ്ലസ് ടു സെക്ഷന്‍) എന്ന കേന്ദ്രത്തിലും പഴയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷന്‍ ടിക്കറ്റുമായി യഥാസമയം ഹാജരായി പരീക്ഷ എഴുതേണ്ടതാണ്. ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. എസ്എംഎസ് അയച്ചതായും പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ദീന്‍ ദയാല്‍ സ്പര്‍ശ് യോജന സ്കോളര്‍ഷിപ്പിന് ക്ഷണിച്ചു
തപാല്‍ സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തപാല്‍ വകുപ്പ് സംഘടിപ്പിക്കുന്ന ദീന്‍ ദയാല്‍ സ്പര്‍ശ് യോജന 2024-25 സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പദ്ധതി പ്രകാരം ഈ അധ്യയന വര്‍ഷത്തില്‍ കേരള തപാല്‍ സര്‍ക്കിളിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കും. ആറാം ക്ലാസുമുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്നതും, ഈയിടെ നടന്ന അവസാന പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് (പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 5 ശതമാനം ഇളവ്) നേടിയതും, സ്കൂള്‍ ഫിലാറ്റലിക് ക്ലബ് മെമ്പര്‍ അല്ലെങ്കില്‍ കേരള തപാല്‍ സര്‍ക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയില്‍ ഫിലാറ്റലിക് അക്കൗണ്ട് ഉള്ളതുമായ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ക്വിസ്, ഫിലാറ്റലി പ്രൊജക്റ്റ് എന്നിങ്ങനെ മത്സരത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യഘട്ട ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസി, കണ്ണൂര്‍ എന്ന മേല്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 4 നകം രജിസ്ട്രേര്‍ഡ് തപാല്‍ / സ്പീഡ് പോസ്റ്റില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.keralapost.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് കണ്ണൂര്‍ ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0497 2708125 : 0497 2701425.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ