ഒരു രൂപ പിരിക്കില്ല, വയനാട്ടില്‍ മുഴുവൻ വീടുകളും സൗജന്യമായി നിര്‍മ്മിച്ചു നല്കും, എച്ച്.ആര്‍.ഡി.എസ് മേധാവി

വയനാട്ടിലേക്കുള്ള മുഴുവൻ വീടുകളും സൗജന്യമായി വെച്ച് നല്കുന്ന സുപ്രധാന പദ്ധതി വിശദീകരിച്ച് എച്ച് ആർ ഡി എസ് മേധാവി സ്വാമി ആത്മനംബ്ബി മഹാഗുരു.

വയനാട്ടില്‍ തകർന്നതും അപകട ഭൂമിയില്‍ ഉള്ളതുമായ വീടുകള്‍ക്ക് പകരം ആയിരിക്കും പുതിയ വീടുകള്‍. ജനങ്ങള്‍ക്ക് ബാധ്യത ആകില്ല. ഒരു രൂപ പൊലും ജനങ്ങളില്‍ നിന്നോ ദുരിതാശ്വാസ നിധിയില്‍ നിന്നോ സർക്കാരില്‍ നിന്നോ വാങ്ങാതെ എച് ആർ ഡി എസിന്റെ സന്നദ്ധ ഫണ്ട് ഉപയോഗിച്ച് ഫ്രീയായി വീടുകള്‍ പണിയും എന്നും ഇതിന്റെ മേധാവി ദില്ലിയില്‍ വ്യക്തമാക്കി.

വീടുകളുടെ ഘടനയും പദ്ധതിയുടെ വിശദാംശങ്ങളും ഇതിന്റെ മേധാവി വെളിപ്പെടുത്തി. വയനാട്ടിലെ ജനങ്ങള്‍ക്ക് വീട് മാത്രമല്ല ഒരു വരുമാനം കൂടിയാകും ഈ പദ്ധതി. എല്ലാ വീടുകളുടേയും ഒന്നാം നില ടൂറിസ്റ്റുകള്‍ക്ക് വാടകയ്ക്ക് നല്കാം. കോണ്‍ക്രീറ്റ് പില്ലറുകളില്‍ ആയിരിക്കും നിർമ്മിതി.
മുഴുവൻ വീടുകളും നിർമ്മിക്കും എന്ന് വെളിപ്പെടുത്തുന്നത് അത് നടപ്പാക്കാൻ ഉള്ള ആർജവത്തോടെ ആണെന്നും രാജ്യത്തേ ഏറ്റവും വലിയ ഭവന നിർമ്മാണ എൻ ജി ഒ സംഘടന വ്യക്തമാക്കുന്നു. സർക്കാരില്‍ നിന്നും പദ്ധതിക്ക് പ്രാഥമിക അനുമതിയും ലഭിച്ചു. ഇതോടെ പിരിവെടുത്തും, ജനങ്ങളില്‍ നിന്നും പണം സ്വരൂപിച്ചും വയനാട്ടില്‍ ഇനി ആരും തട്ടിക്കൂട്ട് വീടുകളും പേരിനും പബ്ളിസിറ്റിക്കും ആയി വീടുകളും വയ്ക്കേണ്ടതില്ല. നല്ല അറ്റച്ചുറപ്പുള്ള ഇരു നില വീടുകള്‍ ആണ്‌ എച് ആർ ഡി എസ് വിഭാവനം ചെയ്തിട്ടുള്ളത്.

Post a Comment

വളരെ പുതിയ വളരെ പഴയ